കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പഴകിയ ഭക്ഷണം നല്‍കുന്നതായി പരാതി. വിമാനത്താവളത്തിലെ ഭക്ഷണശാലയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി ഉള്ളത്. വിമാനത്താവളത്തിലെ ആഭ്യന്തരടെര്‍മിനലിനുള്ളിലെ ഭക്ഷണശാലയായ ലൈറ്റ് ബൈറ്റ് ഫുഡിനെതിരെയാണ് പരാതി.
എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. എയര്‍പോട്ടിലെത്തുന്ന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമാണ് വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം പാകം ചെയ്ത് നല്‍കുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ കുടി വെള്ളത്തിനും ഭക്ഷണം ഉണ്ടാക്കുന്നതിനുമായി ബാത്ത്റൂമിലെ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കി.
‘പഴയ ഭക്ഷണം ചൂടാക്കി കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പഫ്സ് അടക്കമുള്ള ഭക്ഷണങ്ങള്‍ 9 മുതല്‍ 12 മണിക്കൂര്‍ വരെ മാത്രമാണ് ഷെല്‍ഫ് ടൈം. എന്നാല്‍ 30 മണിക്കൂറിലധികം പോലും പഴകിയ ഭക്ഷണങ്ങള്‍ ഇവിടെ വിതരണം ചെയ്യാറുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് യാത്രക്കാര്‍ പരാതിയില്‍ പറയുന്നു.
Discussion about this post