കോന്നി: പത്തനംതിട്ട കോന്നിയില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. അരുവാപ്പുലം വാകവേലില്‍ വിഎസ് പ്രസാദ് (52), മകള്‍ അനുപ്രസാദ് (22) എന്നിവരാണ് മരിച്ചത്. അനു കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ബിഎസ്സി അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്.
പിതാവ് പ്രസാദ് ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്നലെയാണു നാട്ടിലെത്തിയത്. ഇരുവരും കോന്നിയില്‍ പോയി വീട്ടിലേക്കു പോകും വഴി എലിയറക്കല്വച്ച് പുനലൂര്‍ -പത്തനംതിട്ട റൂട്ടിലോടുന്ന വേണാട് സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്ക് ചെയ്തു വന്ന സ്വകാര്യബസാണ് അപകടത്തിന് കാരണമെന്ന് വിവരം.
സ്കൂട്ടര്‍ യാത്രക്കാരുമായി ബസ് 10 മീറ്റര്‍ മുന്നോട്ടുപോയി എന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന അളുകള്‍ പറഞ്ഞു. അനു സംഭവ സ്ഥലത്തുതന്നെ മരിച്ചു. പ്രസാദിനെ പത്തനംതിട്ട ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post