തൃശൂര്‍: തന്റെ അച്ഛന് മുന്നില്‍ മരണത്തിന്റെ വാതില്‍ തുറന്നതാരാണെന്ന് സ്വാതി ഷാജി എന്ന മകള്‍ ചോദിക്കുന്നു. ഒരു ഭാഗത്ത് തന്റെ അച്ഛന് പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ലഭിച്ച പുരസ്കാരത്തിന്റെയും മറുഭാഗത്ത് തൂക്കുകയറിന്റെയും ചിത്രങ്ങള്‍ ചേര്‍ത്താണ് മകള്‍ സ്വാതി ഷാജിയുടെ കുറിപ്പ്. ഫേസ്ബുക്ക്പോസ്റ്റ് ഇതിനോടകം തന്നെ ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 25നാണ് മുല്ലശേരി സ്വദേശിയും പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന ഷാജിയെ മുള്ളൂര്‍ക്കര കായലിന് തീരത്തെ മരകൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഷീബയുടെ പരാതിയില്‍ മരണത്തെ കുറിച്ച് പാവറട്ടി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
എസ്എസ്ഒയോ ഡിഡിപിയോ അതോ അവരെ ഇതിനായി പ്രേരിപ്പിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റ് ഭരണസമിതി അംഗങ്ങളുമാണോ മരണത്തിനു പിന്നില്‍?’- എന്ന് ഈ മകള്‍ തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു.
പാവറട്ടി പഞ്ചായത്ത് ഭരണപക്ഷവും സെക്രട്ടറിയും തമ്മിലുള്ള തര്‍ക്കങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളുമാണ് ഷാജിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അവധി തീര്‍ന്നെത്തിയ ഷാജിയെ ജോലിയില്‍ പ്രവേശിക്കാന്‍ യുഡിഎഫ് ഭരണസമിതി അനുവദിച്ചില്ല. ശുദ്ധജല വിതരണം നടത്തിയ ബില്‍ പാസാക്കുന്നതിനെ ചൊല്ലി ഭരണസമിതി യോഗത്തില്‍ ബഹളമുണ്ടായി.
മൂന്ന് മാസം മുമ്പാണ് ഈ സംഭവ വികാസങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് ഷാജി അവധിയില്‍ പ്രവേശിച്ചു. അതിനു തൊട്ടു പിന്നാലെ ഭരണസമിതി എടുത്ത തീരുമാനം ചട്ടം ലംഘിച്ച് റദ്ദാക്കിയെന്നാരോപിച്ച് സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള കത്ത് അധികൃതര്‍ക്ക് ഭരണപക്ഷം നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം സീനിയര്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു. അവധി സമയത്ത് ഷാജിയ്ക്ക് സെക്രട്ടറിയുടെ ശമ്പളം നല്‍കിയിരുന്നില്ല.
കഴിഞ്ഞ മാസം 16ന് അവധി തീര്‍ന്ന് ഷാജി ഓഫീസിലെത്തി. രജിസ്റ്ററില്‍ ഒപ്പുവച്ചെങ്കിലും ചുമതലയേല്‍ക്കാന്‍ ഭരണപക്ഷം അനുവദിച്ചില്ല. ഓഫീസില്‍ നിന്ന് തിരിച്ചയച്ചത് മുതല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഷാജി. ഈ സംഭവത്തിന് ശേഷമാണ് ഷാജി ആത്മഹത്യ ചെയ്യുന്നത്.
ആത്മഹത്യയോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം വിശദീകരണ യോഗം നടത്തിയിരുന്നു. പൊതുയോഗത്തില്‍ നിന്ന് ഐ ഗ്രൂപ്പും ഭരണസമിതിയിലെ ഒരു വിഭാഗവും വിട്ടുനിന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മൊമെന്റോ (ഇടത് )….തൃശൂര്‍ ജില്ലയിലെ പാവറട്ടി ഗ്രാമപഞ്ചായത്തിലെ വിശിഷ്ട സേവനത്തിന് എന്റെ അച്ഛന് ലഭിച്ച മറ്റൊരു മൊമെന്റോ (വലത് )…..ഈ മരണ വാതില്‍ അച്ഛന് സമ്മാനിച്ചതാര് ??S.S ഓ ,ഡിഡിപി യോ അതോ അവരെ ഇതിനായി പ്രേരിപ്പിച്ച പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റു ഭരണസമിതി അംഗങ്ങളുമോ ??# we need justice
സ്നേഹമാണച്ഛന്‍ ..
സ്നേഹസാഗരമാണച്ഛന്‍ …
ആ സ്നേഹം നിഷേധിച്ചവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ….. .
ഞങ്ങളുടെ ദുഃഖാഗ്നിയില്‍ ഇവരൊന്നും വെന്തുരുകാതിരിക്കട്ടെ ….
Discussion about this post