എരുമേലി: ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ ശക്തമായ പോലീസ് കാവലിലാണ് ശബരിമല. ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ ഏരുമേലിയില്‍ എത്തിത്തുടങ്ങി. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാത്തതിനാല്‍ എരുമേലിയില്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു. ശരണം വിളിച്ചാണ് തീര്‍ത്ഥാടകര്‍ പ്രതിഷേധിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് വിട്ടു നല്‍കണമെന്നും തീര്‍ത്ഥാടകരുടെ ആവശ്യമുണ്ട്.
എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ള റോഡ് പൂര്‍ണമായും ഉപരോധിച്ചാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളത്ത് നിന്നുള്ള അയ്യപ്പഭക്തരും ഹിന്ദുസംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാരുമായി പോലീസ് ചര്‍ച്ച നടത്തുന്നുണ്ട്.
എന്നാല്‍ എരുമേലിയില്‍ നിന്ന് വാഹനങ്ങള്‍ കടത്തിവിടാനുളള നിര്‍ദ്ദേശം ഇപ്പോള്‍ ഇല്ല എന്ന് പോലീസ് വ്യക്തമാക്കി. പോലീസിന്റെ നിര്‍ദ്ദേശമില്ലാതെ സര്‍വീസ് നടത്താനാകില്ലെന്ന് കെഎസ്ആര്‍ടിസിയും തീര്‍ത്ഥാടകരെ അറിയിച്ചു. ഇന്നലെ രാത്രിയോടെ തന്നെ നിരവധി തീര്‍ത്ഥാടകര്‍ എരുമേലിയിലെത്തിയിരുന്നു. എന്നാല്‍ തീര്‍ത്ഥാടകരെ ഇന്ന് ഉച്ചയോടെ മാത്രമേ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂവെന്നാണ് അറിയിപ്പ്.
Discussion about this post