മലപ്പുറം: പാണ്ടിക്കാട് എആര്‍ ക്യാമ്പില്‍ ആറ് പോലീസുകാര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്യാംപിലെ നൂറോളം പേര്‍ക്ക് പനി ബാധിച്ചിരുന്നു.
തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് അതില്‍ ആറു പേര്‍ക്കാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് എച്ച്1 എന്‍1 ബാധിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Discussion about this post