സീന രാജഗോപാല്‍ അനുസ്മരണ സമിതി പുരസ്‌കാരത്തിന് അര്‍ഹയായി പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് സ്‌കൂള്‍ കൗണ്‍സിലര്‍ പിബി ഹിമ

ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍നിന്നും ശാരീരിക, മാനസിക പീഡനങ്ങള്‍ എല്‍ക്കേണ്ടി വന്ന കുട്ടികള്‍ക്ക് നിയമസഹായം ഉറപ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ളും അവാര്‍ഡിന് ഹിമയെ അര്‍ഹതയാക്കി

തൃശ്ശൂര്‍: മികച്ച ശിശു സംരക്ഷണ അവകാശ ക്ഷേമപ്രവര്‍ത്തനത്തിനുള്ള അഡ്വ.സീന രാജഗോപാല്‍ സ്മാരക പ്രഥമ അവാര്‍ഡിന് അര്‍ഹയായി പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് സ്‌കൂളിലെ കൗണ്‍സിലര്‍ പിബി ഹിമ. 14.01.2009 മുതലാണ് ഹിമ സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മികച്ച ശിശുസംരക്ഷണ, അവകാശം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഹിമയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍നിന്നും ശാരീരിക, മാനസിക പീഡനങ്ങള്‍ എല്‍ക്കേണ്ടി വന്ന കുട്ടികള്‍ക്ക് നിയമസഹായം ഉറപ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ളും അവാര്‍ഡിന് ഹിമയെ അര്‍ഹതയാക്കി. അഞ്ചിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഡ്വ. സീനാ രാജഗോപാല്‍ അനുസ്മരണ സമ്മേളനത്തിലാണ് പുരസ്‌കാരം സമ്മാനിക്കുക.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെജി വിശ്വനാഥന്‍, കെകെ വാരിജാക്ഷന്‍, പയസ് മാത്യു, കെന്‍ സോമകുമാര്‍, സിഎല്‍ ജോപോള്‍ എന്നിവര്‍ പങ്കെടുത്തു. പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് സ്‌കൂളിന് പുറമെ പട്ടിക്കാട്, പീച്ചി ഗവണ്‍മെന്റ് സ്‌കൂളുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Exit mobile version