കൊച്ചി: ഉത്തരേന്ത്യയില്‍ അയോധ്യാ വിഷയം പോലെയാണ് കേരളത്തില്‍ ശബരിമല പ്രശ്നമെന്ന് ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍. അയോധ്യാ വിഷയം ഉത്തരേന്ത്യന്‍ ജനങ്ങളുടെ മനസ്സില്‍ കയറിയതിന് സമാനമായി കേരളത്തിലെ ഭക്തരുടെ മനസ്സില്‍ ശബരിമല വിഷയം സ്വാധീനിച്ചിട്ടുണ്ട്. ആ സ്വാധീനം സ്വാഭാവികമാണെന്നും രാജഗോപാല്‍ പറഞ്ഞു.
ജനവിശ്വാസം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ പരാജയപ്പെട്ടുവെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി. വോട്ടെടുപ്പിന്റെ ഫലം വരുമ്പോള്‍ എല്‍ഡിഎഫിന് കേരളത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും രാജഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനെ മറികടക്കാന്‍ ബിജെപിക്ക് കഴിയും. ബിജെപിക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post