തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് മരിച്ചു. കാട്ടാക്കട ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് മരിച്ചത്. ഇയാള്‍ ഭാര്യ നിര്‍മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
അത്യസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവാനന്ദന്‍ കുറച്ച് മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ശിവാനന്ദനന്‍ നിര്‍മലയെ വെട്ടിക്കൊലപ്പെടുത്തിയത്. ഉടന്‍തന്നെ ഇയാള്‍ ആസിഡ് കഴിക്കുകയായിരുന്നു.
നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കഴിഞ്ഞ 7 വര്‍ഷമായി ശിവാനന്ദനും നിര്‍മലയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. സംഭവ സമയത്ത് ഇവരുടെ മക്കളും സമീപത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.