ആദ്യം വിവാഹ വാഗ്ദാനം, തുടര്‍ന്ന് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു പിന്നീട് വാക്ക് മാറി; യുവാവിനെതിരെ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തി

കാഞ്ഞങ്ങാട്: ആദ്യം വിവാഹ വാഗ്ദാനം നല്‍കി, തുടര്‍ന്ന് യുവാവിന്റെ വാക്കില്‍ വിശ്വസിച്ച 24 കാരി യുവാവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. കാര്യം നടന്നപ്പോള്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്‍മാറുകയും ചെയ്തു. ഇതോടെ യുവതി യുവാവിനെതിരെ കേസുമായി പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തുവെന്ന 24 കാരിയുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഇരിട്ടി സ്വദേശിയായ മനോജ് മാത്യുവിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

തലശ്ശേരി സ്വദേശിനിയായ 24 കാരിയാണ് ചതിയില്‍പ്പെട്ടത്. വിവാഹ വാഗ്ദാനം നല്‍കി കാഞ്ഞങ്ങാട്ടെ ഒരു വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

Exit mobile version