തൃശ്ശൂര്‍ പൂരത്തിന് മാലപടക്കം അനുവദിക്കണം; ആവശ്യവുമായി തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി; തൃശൂര്‍ പൂരത്തിന് മാലപടക്കം പൊട്ടിക്കാന്‍ അനുമതി തേടി തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍. പൂരം വെടിക്കെട്ടിന് മാലപടക്കം അനുവദിക്കാനാകില്ലെന്ന എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ തീരുമാനത്തിന് എതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പൂരം അടുത്ത് ഇരിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ബോര്‍ഡ് അഭിഭാഷകര്‍ നാളെ കോടതിയില്‍ ആവശ്യപ്പെട്ടേക്കും. വെടിക്കെട്ടിന് മാലപടക്കം പൊട്ടിക്കാനുള്ള അനുമതി എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ നേരത്തെ നിഷേധിച്ചിരുന്നു.

ബേരിയം ഒഴികെ ഉള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉള്ള പടക്കങ്ങള്‍ പൊട്ടിക്കാന്‍ നേരത്തെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

Exit mobile version