ഉളുപ്പുണ്ടോ സര്..? ഈ ചോദ്യം കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാലയുടേതാണ്. ചോദിക്കുന്നതോ കെഎസ് രാധാകൃഷ്ണനോടും ടിപി ശ്രീനിവാസനോടും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു കെഎസ് രാധാകൃഷ്ണന്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തിയപ്പോള്‍ ടിപി ശ്രീനിവാസന് അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടിരുന്നു. ഇതെല്ലാമാണ് ചാമക്കാലയെ ചൊടിപ്പിച്ചതും, അവര്‍ക്കെതിരെ വിമര്‍ശനം തൊടുത്തതും.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ രോഷം കുറിച്ചത്. കേരളം ഏറെ ആദരവോടെ ‘സാര്‍’ എന്ന് വിളിച്ചിരുന്ന രണ്ടു പേരുടെ ഉള്ളിലെ സംഘികള്‍ ഇക്കുറി പുറത്തു ചാടിയെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. കോണ്‍ഗ്രസിനുള്ള വലിയ പാഠം കൂടിയാണ് ഇതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് അനുഭാവികളെന്നു നടിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റിയവരാണ് ഈ രണ്ട് അക്കാദമിക പുരുഷന്മാരുമെന്നും അദ്ദേഹം തുറന്നടിച്ചു.
രാധാകൃഷ്ണന് സാറെ, സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, പിന്നെ പിഎസ്സി ചെയര്മാന് സ്ഥാനം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ? നയതന്ത്ര വിദഗ്ധനെന്ന പേരില്‍ തെക്കുവടക്ക് നടന്ന ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാക്കിയതും കോണ്‍ഗ്രസ് തന്നെ. ഇരുട്ടിവെളുത്തപ്പോള്‍ രണ്ടു സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി’, ചാമക്കാല കുറിച്ചു. എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമെന്ന് കണ്ടാല്‍ ഒരു ഉളുപ്പുമില്ലാതെ അതുവരെ വിശ്വസിച്ചു വന്ന പ്രത്യയശാസ്ത്രം മാറ്റിപ്പറയുന്ന ഇവരുടെ അറിവ് അപാരം തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഉളുപ്പുണ്ടോ സാര്‍ ?……………………………
കേരളം ഏറെ ആദരവോടെ ‘ സാര്‍ ‘ എന്ന് വിളിച്ചിരുന്ന രണ്ടു പേരുടെ ഉള്ളിലെ സംഘികള്‍ ഇക്കുറി പുറത്തു ചാടി. ടി.പി.ശ്രീനിവാസനും കെ.എസ് രാധാകൃഷ്ണനും. കോണ്‍ഗ്രസിനുള്ള വലിയ പാഠം കൂടിയാണ് ഇത്. കോണ്‍ഗ്രസ് അനുഭാവികളെന്നു നടിച്ച് UDF സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റിയവരാണ് ഈ രണ്ട് ‘ അക്കാദമിക പുരുഷന്മാരും ‘.
രാധാകൃഷ്ണന് സാറെ, സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ,പിന്നെ PSC ചെയര്മാന് സ്ഥാനം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ? നയതന്ത്ര വിദഗ്ധനെന്ന പേരില്‍ തെക്കുവടക്ക് നടന്ന ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാക്കിയതും കോണ്‍ഗ്രസ് തന്നെ. ഇരുട്ടിവെളുത്തപ്പോള്‍ രണ്ടു സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി.
എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമെന്ന് കണ്ടാല്‍ ഒരു ഉളുപ്പുമില്ലാതെ അതുവരെ വിശ്വസിച്ചു വന്ന പ്രത്യയശാസ്ത്രം മാറ്റിപ്പറയുന്ന ഇവരുടെ അറിവ് അപാരം തന്നെ. സ്വാമി വിവേകാനന്ദന് പറഞ്ഞു, ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വര്‍ഗീയതയാണ്. അതെ, ബുദ്ധിജീവികളെന്ന് നാം കരുതിയ ഇവരുടെ തലയില്‍ കളി മണ്ണാണെന്ന് കാലം തെളിയിച്ചിരിക്കുന്നു. ഇതിന്റെ പേരില്‍ എന്നെ ചൊറിയാന്‍ പുറപ്പെടും മുമ്പ് സഖാക്കള്‍, പാര്‍ട്ടി ക്ലാസുകളില്‍ നിന്ന് പോയി സംഘി സ്ഥാനാര്‍ഥിയായ എത്ര പേര് ഉണ്ടെന്നു കൂടി പഠിക്കുക
Discussion about this post