ന്യൂഡല്‍ഹി; കെഎസ്ആര്‍ടിസിക്ക് തിരിച്ചടി. എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കില്ല. ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന കെഎസ്ആര്‍ടിസി ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. നടപടി ക്രമങ്ങള്‍ പാലിച്ചു സാധാരണ നിലയില്‍ മാത്രമേ അപ്പീല്‍ ലിസ്റ്റ് ചെയ്യൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ സമയ പരിധി ഇന്ന് അവസാനിക്കാന്‍ ഇരിക്കേയാണ് ഇന്നലെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം.
കെഎസ്ആര്‍ടിസിയിലെ 1565 എംപാനല്‍ഡ് ഡ്രൈവര്‍മാരെ ഏപ്രില്‍ 30-നകം പിരിച്ചുവിണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എംപാനല്‍ ജീവനക്കാരായ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പിഎസ്എസി റാങ്ക് ലിസ്റ്റില്‍ നിന്ന് അടിയന്തിരമായി നിയമനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി.