ആലപ്പുഴ : ചേര്‍ത്തലയില്‍ 15മാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ്. കൊലപാതകത്തിലേക്ക് നയിച്ചത് സ്വസ്ഥമായ ജീവിതത്തിന് തടസമാകുന്നു എന്ന തോന്നലാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.
കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ ആതിരയെ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ച റിമാന്‍ഡ് ചെയ്തു. കരഞ്ഞപ്പോഴുണ്ടായ ദേഷ്യം മൂലം വായയും മൂക്കും പൊത്തിപ്പിടിക്കുകയായിരിന്നു എന്നായിരുന്നു ആതിര ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ ആതിരയുടെ മൊഴികള്‍ തള്ളുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
ശനിയാഴ്ചയാണ് ആലപ്പുഴ പട്ടണക്കാട് ഷാരോണ്‍-ആതിര ദമ്പതികളുടെ മകള്‍ ആദിഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതോടെ സംശയം ആതിരയിലേക്ക് നീങ്ങി. തുടര്‍ന്ന് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post