ആലപ്പുഴ: സംസ്ഥാനത്ത് വിപണിയില്‍ വീണ്ടും മായം കലര്‍ത്തിയ മത്സ്യം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മീന്‍ മാര്‍ക്കറ്റുകളില്‍ നിന്നും അമോണിയ കലര്‍ന്ന മത്സ്യം കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് മത്സ്യ ലഭ്യത കുറഞ്ഞതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മത്സ്യം എത്തിക്കുന്നത്.
വലിയ ഇനം മത്സ്യങ്ങളിലാണ് കൂടുതലായും മരുന്ന് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മുറിച്ചു വില്‍ക്കുന്ന വലിയ മത്സ്യങ്ങളില്‍ ശേഷിക്കുന്ന കഷണങ്ങളില്‍ മരുന്ന് തളിച്ച ശേഷം ഫ്രീസറില്‍ സൂക്ഷിക്കുകയാണ് പതിവ്.
കഴിഞ്ഞ വര്‍ഷം ഓപ്പറേഷന് സാഗര്‍ റാണിയിലൂടെ 28,000 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഓപ്പറേഷന് സാഗര്‍റാണി വീണ്ടും തുടങ്ങാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നുണ്ട്.
Discussion about this post