തിരുവനന്തപുരം: തിരുവന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കരാര്‍ ജീവനക്കാരന് പിടിയില്‍. ഇയാളുടെ കൈയില്‍ നിന്ന് പത്ത് കിലോ സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. കരാര്‍ ജീവനക്കാരന് അനീഷാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. സംശയം തോന്നി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മുഴുവന്‍ സ്വര്‍ണ്ണവും ഇയാളില്‍ നിന്നും കണ്ടെടുത്തത്. വിമാനത്താവളത്തിലെ എസി മെക്കാനിക്കാണ് അനീഷ്.
അതേസമയം ഇയാള്‍ക്ക് ആരാണ് ഇത്രയും സ്വര്‍ണ്ണം കൈമാറിയതെന്ന് അന്വേഷിച്ചു വരികയാണെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
Discussion about this post