വീട്ടമ്മയെ മര്‍ദ്ദിച്ച് അഞ്ച് പവന്റെ മാല തട്ടിയെടുത്തു; ബൈക്കിലെത്തിയ കള്ളന്റെ പിന്നാലെ ഓടി മകള്‍!

ആലപ്പുഴ: വഴിയിലൂടെ നടന്നു പോകവെ യുവതിയെ മര്‍ദ്ദിച്ച് അഞ്ചു പവന്റെ മാല കവര്‍ന്നു. ബൈക്കിലെത്തിയാണ് മോഷ്ടാവ് അഞ്ച് പവന്റെ സ്വര്‍ണ്ണ മാല കവര്‍ന്നത്. ആര്യാട് പഞ്ചായത്ത് പൊക്കത്തേല്‍ വീട്ടില്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എഞ്ചിനിയര്‍ പിവി ജഗദപ്പന്റെ ഭാര്യ ഷീബ (54) യുടെ മാലയാണ് നഷ്ടപ്പെട്ടത്.

ആര്യാട് പാല്‍ സൊസൈറ്റിക്ക് സമീപം ഒരുമ ജംഗ്ഷനില്‍ ഇന്ന് ഉച്ചയ്ക്ക് 1.20 നായിരുന്നു സംഭവം. എതിര്‍ദിശയില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് ഷീബയെ മുഖത്ത് അടിച്ച ശേഷം മാല തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന മകള്‍ ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവത്തില്‍ നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version