തിരുവനന്തപുരം: മദ്യപിച്ച് ബോധമില്ലാതെ ആശുപത്രിയിലെത്തിയ യുവാവ് ആശുപത്രി അടിച്ചു തകര്‍ത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചും ആളുകളെ പരിഭ്രാന്തരാക്കി. ആശുപത്രി അടിച്ചു തകര്‍ത്ത കേസില്‍ യുവാവിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. പാറശാല കുഴിഞ്ഞാന്‍വിള വീട്ടില്‍ വിപിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ച് ആശുപത്രിയില്‍ എത്തിയ വിപിന്‍ ഡോക്ടറുടെ മുറിയില്‍ കയറി തെറി വിളിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ എത്തിയപ്പോള്‍ സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ച് മരിക്കാന്‍ ശ്രമിച്ചു.
പിന്നീട്, ആശുപത്രി ജീവനക്കാര്‍ കൂട്ടമായെത്തി ഇത് തടഞ്ഞതോടെ പ്രകോപിതനായ യുവാവ് ആശുപത്രിയില്‍ അക്രമം നടത്തുകയായിരുന്നു. ആശുപത്രി അധികൃതര്‍ സമയോചിത ഇടപെടലിലൂടെ പോലീസിനെ വിളിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോവാതെ കാത്തത്.
തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ചികിത്സ നല്കിയ ശേഷം ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Discussion about this post