തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ ഏഴുവയസ്സുകാരന് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം. 100 കണക്കിന് ആളുകളാണ് പ്രതിഷേധവുമായി കഴിഞ്ഞദിവസം അണിനിരന്നത്. യുവതിക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് അവരെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം.
അതേസമയം കുട്ടി മരിച്ചതിന്റെ വിഷമമൊന്നും അമ്മ കാണിക്കുന്നില്ല എന്നും യുവതി മാനസിക ആരോഗ്യം വീണ്ടെടുത്തെന്നും ബന്ധുക്കള്‍ പറയുന്നു. താന്‍ വണ്ടിയോടിച്ച് രാത്രിയിലടക്കം അരുണുമൊത്തു ഭക്ഷണം വാങ്ങാന്‍ പോയിട്ടുണ്ട്. അപ്പോള്‍ കുട്ടികളെ വീട്ടില്‍ ഉറക്കിക്കിടത്തുകയാണു പതിവ്. കുട്ടികളെ ഓര്‍ത്തുമാത്രമാണ് ആത്മഹത്യ ചെയ്യാതിരുന്നത്. ജീവിതത്തില്‍ ഉറങ്ങിയിട്ടു വളരെക്കാലമായെന്നും ഇപ്പോള്‍ ആശുപത്രില്‍വച്ചാണ് നന്നായി ഉറങ്ങിയതെന്നും യുവതി പോലീസിനോട് വ്യക്തമാക്കുകയുണ്ടായി. ഇനി സ്വന്തമായി ഒരു ജോലി കൂടി വേണമെന്നുമാണ് യുവതിയുടെ ആവശ്യം.
Discussion about this post