തിരുവനന്തപുരം: രാജ്യത്ത് പോലീസുകാര്‍ തങ്ങളുടെ തൊലിയുടെ നിറവും, മതവും ജാതിയുമെല്ലാം കൊണ്ടും വിലയിരുത്തപ്പെടുകയാണെന്നും, ഇത്തരമൊരു അവസരത്തില്‍ മുഖ്യമന്ത്രി ഈ അടിസ്ഥാന സത്യം ഓര്‍മ്മപ്പെടുത്തിയത് തികച്ചും ഉചിതമായിരുന്നുവെന്നും മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്.
മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ഇന്നലെ പോലീസിന്റെ ജാതി പോലീസ് എന്ന് തന്നെയാണെന്ന് കണ്ണൂരില്‍ നടന്ന കെഎപി ബെറ്റാലിയണ്‍ പാസ്സിങ്ങ് ഔട്ട് പരേഡില്‍ വെച്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ വാചകത്തെ കുറിച്ചാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
സംസ്ഥാനം ഓരോ പൗരനും ഉറപ്പ് നല്‍കുന്ന സംരക്ഷണം ഉറപ്പാക്കലാണ് പോലീസിന്റെ കടമയെന്നും യൂണിഫോം അണിഞ്ഞ് കഴിഞ്ഞാല്‍ ഒരാളുടെ വ്യക്തിത്വവും ജാതിയുമെല്ലാം മനുഷ്യരെ സംരക്ഷിക്കുക എന്ന കര്‍മ്മത്തിലേക്ക് അലിഞ്ഞ് ചേരുമെന്നും പുന്നൂസ് തന്റെ പോസ്റ്റില്‍ കുറിച്ചു.