പരവൂര്‍: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന് മരിച്ചു.പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ള(72)യാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചത്. ശാരദാമുക്കിന് സമീപം ആക്രിക്കടയുടെ പുറകില്‍ ഇന്നലെ രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുളസീധരന്‍ പിള്ളയുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നു. അതിനാല്‍ കൊലപാതകമാണോയെന്ന് നാട്ടുകാര്‍ ആദ്യം സംശയം പ്രകടിപ്പിച്ചു. ശേഷം നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. വിരലടയാള വിദഗ്ധരുള്‍പ്പെടെ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് വന്നപ്പോഴാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് തുളസീധരന്‍ പിള്ള മരിച്ചതെന്ന് കണ്ടെത്തിയത്.
Discussion about this post