തിരുവനന്തപുരം: രാത്രിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതികളെ ബൈക്കില്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തിയ യുവാവിനെ പോലീസ് കൈയ്യോടെ പിടികൂടി. കാട്ടായിക്കോണം മേലേവിളയില്‍ താമസിക്കുന്ന ശവപ്രസാദ്(35)ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. കാട്ടായിക്കോണം സ്വദേശികളായ മൂന്ന് യുവതികള്‍ പോത്തന്‍കോട് ഭാഗത്തു നിന്നും കാറോടിച്ച് വരികയായിരുന്നു. തുടര്‍ന്ന് കാട്ടായിക്കോണത്ത് കാര്‍ നിര്‍ത്തി യുവതികള്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. ഈ സമയം കാറില്‍ സ്ത്രീകള്‍ മാത്രമാണെന്ന് കണ്ട ശിവപ്രസാദ് ഇവരെ പിന്തുടര്ന്നു. ആളില്ലാത്ത സ്ഥലത്ത് വച്ച് കാറിനെ ഓവര്‍ടേക്ക് ചെയ്ത് ഗ്ലാസിലിടിച്ച് വണ്ടി നിര്‍ത്താനും സ്ത്രീകളോട് പുറത്തേക്ക് ഇറങ്ങാനും ആക്രോശിച്ചു.
പിന്നീട് പേടിച്ച് ഭയന്ന സ്ത്രീകള്‍ വാഹനം നിര്‍ത്താതെ ഓടിച്ച് പോയി. സംഭവം പോലീസ് കട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചു. ശ്രീകാര്യത്ത് പോലീസുണ്ടാകുമെന്നും വാഹനം നിര്‍ത്താതെ ശ്രീകാര്യത്തേക്ക് വരാനും പോലീസ് അറിയിച്ചു. കാറിനെ പിന്തുടര്ന്നെത്തിയ യുവാവിനെ ചെക്കാലമുക്കിന് സമീപത്ത് വച്ച് പോലീസ് പിടികൂടി. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളുടെ പരാതിയില്‍ കേസെടുത്ത് യുവാവിനെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
Discussion about this post