തിരുവനന്തപുരം: കെ ടി ജലീലിനെതിരെയുള്ള ബന്ധുനിയമന വിവാദം അടിസ്ഥാനരഹിതമെന്ന് മന്ത്രി ഇപി ജയരാജന്. ബന്ധുനിയമനത്തിന്റെ പേരില്‍ ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിയമനത്തില്‍ അന്യായമായി ഒന്നും നടന്നിട്ടില്ലെന്നും. അപേക്ഷ ലഭിച്ച ഏഴുപേരില്‍ ഇന്റര്‍വ്യൂവിന് വന്ന മൂന്ന് പേര്‍ക്ക് യോഗത്യ ഉണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് അപേക്ഷ അയച്ചവരില്‍ നിന്ന് യോഗ്യത ഉള്ളയാളെ നേരിട്ട് തിരഞ്ഞെടുക്കുകയായിരുന്നു എന്നും കെടി ജലീല്‍ പറഞ്ഞിരുന്നു. പരസ്യം നല്‍കിയത് ജനറല്‍ മാനേജരുടെ യോഗ്യത പുനര്‍ നിശ്ചയിച്ച് ഒരാഴ്ചയ്ക്കകമാണെന്നും, കിട്ടാക്കടം അടക്കാത്തവരില്‍ അധികം ലീഗുകാരാണെന്നും അത് തിരിച്ചുപിടിക്കുന്നതാണ് ലീഗിന്റെ പ്രകോപനത്തിന് കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി.
Discussion about this post