ആലത്തൂര്‍: ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യാ ഹരിദാസ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇന്ന് രാജിവെയ്ക്കും. രാജിക്ക് കോണ്‍ഗ്രസ് നേതൃത്വവും അംഗീകാരം നല്കി. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാജി വെയ്ക്കുന്നത്.
ആലത്തൂരില്‍ വിജയിച്ചാല്‍ ബ്ലോക്ക് മെമ്പര്‍ സ്ഥാനം തന്നെ രാജിവയ്ക്കേണ്ടി വരും. ഇത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനിടയാക്കും. നറുക്കെടുപ്പിലേയ്ക്ക് പോയാല്‍ ചിലപ്പോള്‍ യുഡിഎഫിന് പ്രസിഡന്റ് പദവി നഷ്ടപ്പെട്ടെന്നും വരാം. അതിനിടയിലാണ് ധൃതിപിടിച്ച തീരുമാനം കൈക്കൊണ്ടത്. 19 അംഗങ്ങളില്‍ 10 പേരുടെ പിന്തുണയിലാണ് രമ്യാഹരിദാസ് പ്രസിഡന്റ് ആയത്.
കഴിഞ്ഞ ദിവസം രമ്യാ ഹരിദാസ് രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇനിയുള്ള പ്രവര്‍ത്തനം ആലത്തൂരിനൊപ്പം എന്നാണ് നേതാവ് വെളിപ്പെടുത്തിയത്. ആദ്യമേ നേതൃത്വത്തിനോട് രാജിക്കാര്യം പറഞ്ഞിരുന്നതായും അംഗീകാരത്തിനായി കാത്തിരിക്കുകയുമായിരുന്നുവെന്നും രമ്യ പറഞ്ഞിരുന്നു.
Discussion about this post