കായംകുളം: കേരളത്തെ ഞെട്ടിച്ച ‘വൈഫ് സ്വാപിങ്’ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ഷെയര്‍ ചാറ്റ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച കേസിലാണ് അറസ്റ്റ്. മെട്രോ നഗരങ്ങളില്‍ നിന്നുമാത്രം കേട്ടിരുന്ന വൈഫ് സ്വാപിങ്, അഥവാ ഭാര്യമാരെ പങ്കുവെയ്ക്കല്‍ കേരളത്തിലുമെത്തിയതിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് ഒരു രാഷ്ട്രീയ പ്രവര്ത്തകന് അറസ്റ്റിലായെന്ന വാര്‍ത്തയും വന്നിരിക്കുന്നത്. അറസ്റ്റിലായ ഇയാള്‍ കൃഷ്ണപുരത്തെ പ്രധാന സംഘപരിവാര്‍ പ്രചാരകനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുഖ്യകണ്ണിയായ ബിജെപി പ്രവര്‍ത്തകന്റെ ഭാര്യ നല്കിയ പരാതിയില്‍ കായംകുളം സിഐ പികെ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷത്തോളമായി ഈ സംഘം പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
അതേസമയം, കേരളത്തിലും വൈഫ് സ്വാപിങ് നടക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ട യുവതി ഭര്‍ത്താവിന്റെ സുഹൃത്തുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചതോടെയാണ്. യുവതി പോലീസില്‍ പരാതി നല്കി രംഗത്തെത്തുകയായിരുന്നു. പിന്നാലെ, മൊബൈല്‍ ഷെയര്‍ചാറ്റിലൂടെ പരിചയപ്പെട്ട് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട നാലംഗ സംഘത്തെ കായംകുളം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിവിധ സ്ഥലങ്ങളിലുള്ളവരെ ഷെയര്‍ ചാറ്റിങ്ങിലൂടെ ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. ഇതിനായി ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. പോലീസിന്റെ തന്ത്രപരമായ നീക്കമാണ് പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത്. പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ്ചെയ്തു. ഈ സംഘത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ യുവാവിനായുള്ള അന്വേഷണവും ഊര്‍ജിതമാക്കി.
Discussion about this post