കൊച്ചി: കൊച്ചിയില്‍ ശീതളപാനീയമായ സ്പ്രിന്റിനുള്ളില് പഴുതാരയെ കണ്ടെത്തി. കൊച്ചി സ്വദേശി അജീശിനാണ് സ്പ്രിന്റിനുള്ളില് പഴുതാരയെ കണ്ടെത്തിയത്. ജെട്ടിയിലെ കടയില്‍ നിന്നാണ് അജീഷ് സ്പ്രിന്റ് വാങ്ങിച്ചത് തുടര്‍ന്ന് സ്പ്രിന്റ് പതുകിയിലധികം കുടിച്ച് കഴിഞ്ഞപ്പോഴാണ് ചുവ വ്യത്യാസം അനുഭവപ്പെട്ടു. തുടര്‍ന്ന് കുപ്പിയില്‍ പഴുതാര ചത്ത് കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടത്.
സംഭവം കടക്കാരനെ അറിയിച്ച ശേഷം വീട്ടില്‍ പോയി വിശ്രമിച്ചുവെങ്കിലും ദേഹാസ്വാസ്ഥ്യവും പല തവണ ഛര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കടക്കാരനും സ്പ്രിന്റിന്റെ വിതരണക്കാരനും ഭക്ഷ്യസുരക്ഷാ വകുപ്പിലും പോലീസിനും അജീഷ് പരാതി നല്‍കിയിട്ടുണ്ട്. അജീഷ് ഓട്ടോ
ഡ്രൈവര്‍ ആണ്.
Discussion about this post