കൊച്ചി; കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റ് നിഷേധിച്ച് കൊണ്ട് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കി.
അതെ സമയം അക്രമത്തില്‍ സുരേഷ് കല്ലടയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി തന്നെ അന്വേഷിക്കുന്നുമെന്നും തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണര്‍ മാധ്യമങ്ങളെ അറിയിച്ചു . അക്രമത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി ഇരകളായവരുടെ മൊഴിയുണ്ട്. ഇവര്‍ ആരൊക്കെ എന്നത് സംബന്ധിച്ചും പ്രതികളില്‍ നിന്ന് വിവരങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്
സിസിടിവി ദൃശ്യങ്ങളില്‍ കണ്ട എല്ലാ അക്രമികളെയും പിടികൂടിക്കഴിഞ്ഞുവെന്നും തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. പ്രതികളെ എഴുപേരെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു .അന്വേഷണ ചുമതലയുള്ള തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തു. സംഭവം നടന്ന കൊച്ചി വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് സമീപത്ത് പ്രതികളെ വെച്ച് പോലീസ്
തെളിവെടുപ്പും നടത്തി .
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലിനാണ് സുരേഷ് കല്ലട കമ്പനിയുടെ ബസില്‍ ബാംഗ്‌ളൂരിലേക്ക് പുറപ്പെട്ട യാത്രക്കാരെ, അതേ കമ്പനിയുടെ ജീവനക്കാര്‍ ബസില്‍ കയറി ക്രൂരമായി മര്‍ദിച്ചത്. വഴിയില്‍ കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ടതായിരുന്നു കാരണം.
Discussion about this post