തിരുവനന്തപുരം: സോഷ്യല്‍മീഡിയ സജീവമായതോടെ യുവാക്കള്‍ വീട്ടുകാരെ ഒളിച്ചോട്ടം അറിയിക്കുന്നത് ഫേസ്ബുക്ക് വഴിയാണ് അതാണ് ഇപ്പോള്‍ ട്രെന്‍ഡ്. കുറച്ച് ദിവസം മുമ്പ് അത്തരത്തില്‍ കമിതാക്കള്‍ ഫേസ്ബുക്കില്‍ ലൈവിട്ട് ഒളിച്ചോടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ ഫേസ്ബുക്കില്‍ രസകരമായ വീഡിയോ വന്നിരിക്കുന്നു. ഇതില്‍ എന്താ ഇത്ര രസം എന്ന് ചിന്തിക്കേണ്ട സംഗതി അതിന്റെ ക്ലൈമാക്സിലാണ്.
ഇനി തന്നെ ആരും അന്വേഷിച്ചു വരണ്ട, സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. അച്ഛന്റെ പേരും വിലാസവും ഉള്‍പ്പടെ വ്യക്തമാക്കിക്കൊണ്ടായിരുന്നു പെണ്‍കുട്ടിയുടെ വീഡിയോ. അതേസമയം ഇഷ്ട
മാണെന്ന വിവരം വീട്ടുകാരെ അറിയിച്ചെന്നും അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ പയ്യനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പെണ്ടകുട്ടി വീഡിയോയില്‍ പറയുന്നു.
ഇനിയാണ് കഥയിലെ ട്വിസ്റ്റ് മണിക്കൂറുകളുടെ ഇടവേളയില്‍ മറ്റൊരു ലൈവുമായി പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും വീട്ടില്‍ തന്നെ ഉണ്ടെന്നും അത്യാവശ്യഘട്ടത്തില്‍ മാത്രമേ പുറത്തു വിടൂ എന്ന കരാറില്‍ കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി എടുത്ത വിഡിയോ ആയിരുന്നു അതെന്നും പക്ഷേ വീഡിയോ പുറത്തു വിട്ട് കാമുകന് തന്നെ വഞ്ചിച്ചെന്നും പറഞ്ഞാണ് പെണ്‍കുട്ടി രംഗത്തെത്തിയത്. ഈ വിഡിയോയുടെ പിറകെ കാമുകനെന്ന് പറയപ്പെടുന്ന യുവാവിന്റെ വിഡിയോയും പുറത്തു വന്നു.
ഈ പ്രണയക്കഥ ഒരു ഷോര്‍ട്ട് ഫിലിമാണെന്ന് നാട്ടുകാര്‍ തിരിച്ചറിയുന്നത് വളരെ വൈകിയാണ്. എന്തായാലും സോഷ്യല്‍മീഡിയയില്‍ അടക്കം കൈയ്യടി വാങ്ങുകയാണ് വീഡിയോ.
Discussion about this post