തൃശ്ശൂര്‍: ജനങ്ങള്‍ എങ്ങനെ വോട്ട് ചെയ്തുവെന്ന് പ്രവചിക്കാന്‍ എനിക്ക് ഒരു അവകാശവും ഇല്ലെന്ന് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. എന്നെ പാര്‍ട്ടി ഒരു ജോലി പാര്‍ട്ടി ഏല്‍പ്പിച്ചു. മുന്നിലുണ്ടായിരുന്നത് 17 ദിവസങ്ങളാണ്. ആ 17 ദിവസവും ഞാന്‍ കഠിന്വാധ്വാനം ചെയ്തു പാര്‍ട്ടി നല്കിയ ഉത്തരവാദിത്വം പൂര്‍ത്തിയാക്കി സുരേഷ് ഗോപി പറഞ്ഞു.
മൂന്ന് വര്‍ഷം എംപി എന്ന നിലയില്‍ ഞാന്‍ എന്ത് ചെയ്തു എന്ന് ജനങ്ങളോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒപ്പം എന്റെ പ്രാപ്തിയളക്കാനും. ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്തുവെന്നാണ് ഞാന്‍ കരുതുന്നത്. ഒരു വിലയിരുത്തലുകളും ഞാന്‍ മുഖവിലയ്ക്കെടുക്കുന്നില്ല. ജനങ്ങളുടെ വിധിയെഴുത്ത് ആ പെട്ടിയിലുണ്ട് പെട്ടി പറയട്ടെ കാര്യങ്ങള്‍. അതല്ലാതെ ചുമ്മാ സംസാരിട്ടിച്ച് കാര്യമില്ല. അതുകൊണ്ട് മെയ് 23 വരെ കാത്തിരിക്കാം.
ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശ്ശൂര്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഇവിടെ ആദ്യം തുഷാര്‍ വെള്ളാപ്പള്ളിയെ നിര്‍ത്തിയെങ്കിലും പിന്നീട് തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശ്ശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി വന്നതോടെ തൃശ്ശൂര്‍ സീറ്റില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.
Discussion about this post