ചേര്‍ത്തല: പതിനഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയെയാണ് കിടപ്പുമുറിയില്‍ ചലനമറ്റ നിലയില്‍ കാണപ്പെട്ടത്.
കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്നു കുട്ടി. ചലനമറ്റ നിലയില്‍ കാണപ്പെട്ടതോടെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. അപ്പോഴേക്ക് കുട്ടി മരിച്ചിരുന്നു.
അതേസമയം കുഞ്ഞിന്റെ മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പോലീസ് സംഭവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. കുട്ടിയുടെ ചുണ്ടിലെ ഒരു പാടൊഴികെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. ഇന്ന് പോലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ മൃതദേഹപരിശോധന നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.
Discussion about this post