ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ സമന്‍സ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിവലിംഗത്തിലിരിക്കുന്ന തേള് എന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്.
തരൂരിനോട് ജൂണ്‍ ഏഴിന് കോടതിയില്‍ ഹാജരാകണമെന്ന് സമന്‍സില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ വെച്ചായിരുന്നു ശശി തരൂരിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ ഡല്‍ഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബാറാണ് കോടതിയെ സമീപിച്ചത്.
ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് നരേന്ദ്ര മോഡിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന ശശി തരൂരിന്റെ പമാര്‍ശത്തിനെതിരെയാണ് നടപടി. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോഡിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു തരൂരിന്റെ പരാമര്‍ശം.
Discussion about this post