കൊച്ചി: ബംഗ്ലൂരുവിലേക്ക് പോകാനിരുന്ന സ്വകാര്യബസായ കല്ലയിലെ ജീവനക്കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. സംഭവം നടന്ന കൊച്ചി വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് സമീപത്താകും തെളിവെടുപ്പ്. ഇതിനായി പ്രതികളെ എഴുപേരെയും ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
ഇന്നലെ പ്രതികളെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ ചുമതലയുള്ള തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അതേസമയം തനിക്കുണ്ടായ ദുരനുഭവം സച്ചിനും തുറന്നു പറഞ്ഞിരുന്നു. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര് മര്‍ദ്ദിച്ചതായും പോലീസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലിനാണ് സുരേഷ് കല്ലട കമ്പനിയുടെ ബസില്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ട യാത്രക്കാരെ, അതേ കമ്പനിയുടെ ജീവനക്കാര്‍ ബസില്‍ കയറി ക്രൂരമായി മര്‍ദിച്ചത്. വഴിയില്‍ കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ടതായിരുന്നു കാരണം.
Discussion about this post