കല്ലട സംഭവത്തിന്റെ അലയൊടുങ്ങുന്നില്ല; ബസ് ലോബിയ്ക്ക് വീണ്ടും തിരിച്ചടി! കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം; കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. കര്‍ണ്ണാടകാ സര്‍ക്കാരുമായി സഹകരിച്ചാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും ഗതാഗത സെക്രട്ടറിമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും.

സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വ്വീസ് നടത്താനും ആലോചനയുണ്ട്. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് അന്തര്‍ സംസ്ഥാന ബസ് ലോബികള്‍ നടത്തുന്ന ഗുണ്ടായിസം പുറം ലോകം അറിയുന്നത്. ബസ് ലോബികളുടെ ഇഷ്ടാനുസരണം പോലെ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതും, യാത്രക്കാര്‍ നേരിടുന്ന ദുരനുഭവങ്ങളും സംഭവത്തിന് പിന്നാലെ ചര്‍ച്ചയായിരുന്നു.

തുടര്‍ന്ന് അനധികൃതമായി സര്‍വ്വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നിയമ നടപടിയും ആരംഭിച്ചിരുന്നു.

Exit mobile version