കൊച്ചി: ചൂടേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒടുവിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ പലര്‍ക്കും വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല ചിലയിടത്തൊക്കെ കള്ള വോട്ടും നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിന്റെ പേരില്‍ ബൂത്ത് ലെവല്‍ ഓഫീസറെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയുന്നത്. ഓഫീസറെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലാകുന്നു.
യുവതി വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമികള്‍ ഭീഷണി മുഴക്കിയത്. മറ്റൊരു സ്കൂട്ടറില്‍ വന്ന അക്രമി യുവതിക്ക് നേരെ ആക്രോശിക്കുകയും അസഭ്യം പറയുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവം എവിടെയാണെന്ന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു വെട്ടാനല്ലേ നിങ്ങള്‍ക്ക് പറ്റൂ, ഭൂമീന്ന് വെട്ടിക്കളയണ പരിപാടി ഞങ്ങള്‍ക്കറിയാമെന്നാണ് ദൃശ്യത്തിലുള്ളയാള്‍ ഭീഷണി മുഴക്കുന്നത്.
Discussion about this post