തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപാന്തരപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി തമിഴ്‌നാട് – ആന്ധ്രാ തീരത്തെത്തും. അതിനാല്‍ കേരള തീരത്ത് കാറ്റിന്റെ വേഗത കൂടും. ഒപ്പം കടല്‍ പ്രക്ഷുബ്ദമായി തുടരും. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിന് തെക്കായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരപ്പെട്ടു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറി ശ്രീലങ്ക, തമിഴ്‌നാട്, ആന്ധ്രാ തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇതിന്റെ പ്രതിഫലനമായി നാളെ മുതല്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. 29,30 ദിവസങ്ങളില്‍ സംസ്ഥാനത്തെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുകയാണ്.