കൊച്ചി: കണ്ണമാലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. കണ്ണമാലി സ്വദേശിനി ഷേര്‍ളി(44)യെയാണ് കൊല്ലപ്പെട്ടത്. അര്‍ദ്ധരാത്രിയില്‍ പതവായി വരുന്ന ഫോണ്‍ സംഭാഷണത്തിന്റെ പേരിലാണ് ഭാര്യയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് ഭര്‍ത്താവ് സേവ്യറിനെ(67) അറസ്റ്റ് ചെയ്തു.
ഭാര്യയോടുള്ള സംശയവും പലരും അര്‍ധരാത്രിയില്‍ ഫോണില്‍ സംസാരിക്കുന്നതിലുള്ള അസ്വസ്ഥതയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ ഇയാളുടെ പേരില്‍ കൊലപാതകകേസുള്ളതായി നാട്ടുകാര്‍ പറയുന്നുണ്ട്. മുന്‍ ഭാര്യയെയും കൊലപ്പെടുത്തിയാതാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
തുടര്‍ന്ന് ഇയാള്‍ അയല്‍വാസിയും ഒറ്റക്ക് താമസിക്കുന്ന അമ്മയ്ക്ക് കൂട്ടുകിടക്കാന്‍ വരികയും ചെയ്തിരുന്ന ഷേര്‍ളിയുമായി അടുപ്പത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. ഷേര്‍ളി ഫോണില്‍ സംസാരിക്കുന്നത് സേവ്യര്‍ പലതവണ വിലക്കിയിരുന്നു.
എന്നാല്‍ ഇത് വകവെയ്ക്കാതെയുള്ള ഷേര്‍ളിയുടെ ഫോണ്‍ വിളി സേവ്യര്‍ക്ക് അലോസരമുണ്ടാക്കി. തുടര്‍ന്ന് ഇതേച്ചൊല്ലിയുള്ള വാക്കേറ്റം കൊലപാതകത്തിലേക്ക് എത്തി. ഭാര്യയെ കൊലപ്പെടുത്തിയ വിവരം സേവ്യര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്.
Discussion about this post