കോട്ടയം: കോട്ടയത്തെ നാഗമ്പടത്തെ പഴയപാലം ഇന്ന് പൊളിക്കും. ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് പാലം തകര്‍ക്കുക. ഇത് മൂലം അമിത മലിനീകരണം ഒഴിവാക്കാന്‍ സാധിക്കും. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്.
പാലം പൊളിയ്ക്കുന്നതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ഗ്രെയിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് പഴയ പാലം പൊളിക്കുന്നത്. 1953 ല്‍ നിര്‍മ്മിച്ച പാലമാണ് നാഗമ്പടം പാലം.
പാലത്തിന് വീതി കുറവായതിനാല്‍ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. ഇത് പ്രകാരമാണ് മറ്റൊരു പാലം നിര്‍മ്മിച്ചത്. ഇന്ന് 11നും 12നും ഇടയിലാണ് പാലം പൊട്ടിക്കുന്നത്. ഈ സമയം എംസി റോഡിലും ഗതാഗതം നിരോധിക്കും. വൈകുന്നേരത്തോടെ ട്രാക്ക് പൂര്‍വ്വസ്ഥിതിയിലാക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിക്കുന്നത്.