കൊച്ചി: സാധാരണക്കാര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിനു 21 പൈസയുടെയും ഡീസലിനു 18 പൈസയുടെയും കുറവുണ്ടായി. ഇതോടെ ഈ മാസം പെട്രോളിന് 67 പൈസയും ഡീസലിന് 34 പൈസയും കുറഞ്ഞു.
കൊച്ചിയില്‍ 80.73 രൂപയാണു പെട്രോള്‍ വില. ഡീസല്‍ വിലയാകട്ടെ 77.15 രൂപയുമായി. തിരുവനന്തപുരത്തു പെട്രോള്‍ വില 82.16 രൂപയായും ഡീസല്‍വില 78.64 രൂപയുമായപ്പോള്‍ കോഴിക്കോട് പെട്രോള്‍ വില 81.08 രൂപയും ഡീസല്‍ വില 77.51 രൂപയുമാണ്
Discussion about this post