ആലപ്പുഴ: ചുങ്കത്ത് വെളിച്ചെണ്ണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കിയത്. എങ്കിലും തീ പൂര്‍ണമായി അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഫാക്ടറിയില്‍ ജോലിക്കാര്‍ എത്തുന്നതിന് മുമ്പായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തീ പിടുത്തത്തില്‍ ആളപായമൊന്നുമില്ല.
ചന്ദ്രാ ഓയില്‍ മില്ലിനാണ് തീ പിടിച്ചത്. മില്ലില്‍ ധാരാളം വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നു. ഇതാണ് തീ പെട്ടെന്ന് പടര്‍ന്ന് പിടിക്കാന്‍ കാരണമായത്. തീ പിടുത്തത്തില്‍ ഫാക്ടറിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയും കത്തി നശിച്ചു. തീ പിടുത്തം കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തം ഉണ്ടാകാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം.