കായംകുളം: ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് ഭാര്യമാരെ പരസ്പരം പങ്ക് വയ്ക്കുന്ന സംഘം അറസ്റ്റില്‍. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളായ നാല് പേരാണ് അറസ്റ്റിലായത്. കായംകുളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കായംകുളം കൃഷ്ണപുരം സ്വദേശി കുലശേഖരപൂരം വല്ലാക്കാവ് ചൂലൂര്‍ സ്വദേശി. കൊല്ലം കേരളപുരം സ്വദേശി,തിരുവല്ല പായിപ്പാട് സ്വദേശി എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ പ്രതികളില്‍ ഒരാളുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.
ഡിവൈഎസ്പി ആര് ബിനുവിന്റെ നിര്‍ദേശാനുസരണം കായംകുളം സിഐ പികെ സാബുവിന്റെ നേതൃതത്തില്‍ എസ്ഐ സിഎസ് ഷാരോണ്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
2008 മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. ഷെയര്‍ ചാറ്റുവഴി കായംകുളം സ്വദേശിയും കോഴിക്കോട് സ്വദേശിയും പരിചയപ്പെട്ടു. തുടര്‍ന്ന് കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോട് സ്വദേശിക്ക് കൈമാറി. തുടര്‍ന്ന് ഷെയര്‍ ചാറ്റ് വഴി പരിപയപ്പെട്ട മറ്റൊരാളുടെ വീട്ടിലും ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു.
പിന്നീട് ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട രണ്ടുപേരുടെ വീട്ടിലും കായംകുളം സ്വദേശി ഭാര്യയുമായി പോയി. ഇവിടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു.എന്നാല്‍ ഭാര്യ എതിര്‍ത്തതോടെ ഈ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് വീണ്ടും ഇയാള്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. തുടര്‍ന്നാണ് കുറ്റകൃത്യം പുറം ലോകമറിയുന്നത്.
സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ അകപ്പെട്ടിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Discussion about this post