കല്‍പ്പറ്റ: വയനാട്ടില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര് കൊല്ലപ്പെട്ടു. ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയിലാണ് സംഭവം. ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം നടന്നത്.
നായ്ക്കട്ടി സ്വദേശികളായ അംല, ബെന്നി എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ട്. ശശീരത്തില്‍ സ്ഫോടക വസ്തു കെട്ടിവെച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
വലിയ ശബ്ദം കേട്ട് പ്രദേശവാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരും മരിച്ച കാര്യം അറിയുന്നത്. പോലീസ് എത്തി പരിശോധിച്ചു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Discussion about this post