ആചാരങ്ങളും ആനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്, അമിത് ഷായ്ക്ക് കേരളത്തിലിറങ്ങാന്‍ അനുമതി നല്‍കിയത് പിണറായി സര്‍ക്കാര്‍ ; ആരോപണവുമായി രമേശ് ചെന്നിത്തല

ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന ആര്‍എസ്എസ് നയത്തെ സിപിഎം സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആലപ്പുഴ: ആചാരങ്ങളും അനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി ശബരിമലയെ വര്‍ഗ്ഗീയവത്കരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷായ്ക്ക് കേരളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയത് പിണറായി സര്‍ക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു.

അതോടൊപ്പം ബിജെപി വെല്ലുവിളി നടത്തുകയല്ല മറിച്ച്, ഓര്‍ഡിനന്‍സ് ഇറക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

വാഗ്ദാനങ്ങള്‍ പാലിക്കാതെ വിവാദങ്ങള്‍ക്ക് മേല്‍ വിവാദങ്ങള്‍ ഉണ്ടാക്കി രക്ഷപെടാന്‍ ശ്രമിക്കുയാണ് സംസ്ഥാന സര്‍ക്കാറെന്നും ചെന്നിത്തല പറഞ്ഞു. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന ആര്‍എസ്എസ് നയത്തെ സിപിഎം സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version