പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ ഉടനടി നടപടി സ്വീകരിച്ചു; ടിക്കാറാം മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ

കേരളത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളില്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ മീണയ്ക്കായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ. കേരളത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളില്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ മീണയ്ക്കായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.

പെരുമാറ്റ ചട്ടലംഘനം നടത്തിയത് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ 92 ശതമാനവും കേരളം പരിഹരിച്ചിരുന്നു. പെരുമാറ്റ ചട്ട ലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ സി വിജില്‍ ആപ്പിലൂടെയാണ് പരാതികള്‍ ലഭിച്ചത്. രാജ്യത്ത് ലഭിച്ച മൊത്തം പരാതികളില്‍ പകുതിയും വന്നത് കേരളത്തില്‍ നിന്നായിരുന്നു.

രാജ്യത്താകെ സി വിജില്‍ വഴി 1.2 ലക്ഷം പരാതികളാണ് ലഭിച്ചത്. ഇതില്‍ 64,020 എണ്ണവും കേരളത്തില്‍ നിന്നാണ്. ഇതില്‍ 58,617 എണ്ണം ശരിയാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.

Exit mobile version