കോട്ടയം: കോട്ടയം നാഗമ്പടത്തെ പഴയപാലം നാളെ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കും. ചെറിയ സ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് പാലം പൊളിക്കുക. ട്രെയിന്‍ ഗതാഗതം കൂടുതല്‍ തടസപ്പെടാതിരിക്കാനും അമിത മലിനീകരണം ഒഴിവാക്കാനുമാണ് ഇത്തരത്തില്‍ പാളം പൊളിക്കുന്നത്. പാലം പൊളിക്കുന്നത് കാരണം നാളെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1953-ലാണ് നാഗമ്പടം പാലം നിര്‍മ്മിച്ചത്. പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ പാലം നിര്‍മ്മിച്ചത് കൊണ്ടാണ് പഴയ പാലം പൊളിച്ചു കളയാന്‍ തീരുമാനിച്ചത്. പാലം പൊളിക്കാന്‍ ദിവസങ്ങളായി അധികൃതര്‍ നടപടികള്‍ തുടങ്ങിയിരുന്നു. ചെറിയ സ്ഫോകടവസ്തുവെച്ച് പൊളിക്കാന്‍ തീരുമാനിച്ചെങ്കിലും ഉത്സവാവധിയും തെരഞ്ഞെടുപ്പും കാരണം ഇത് നീണ്ടുപോയി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് നാഗമ്പടം പാലം പൊളിക്കുന്നത്
നാഗമ്പടം പാലത്തില്‍ ഇതിനകം സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കഴിഞ്ഞു. നാളെ രാവിലെ ഒമ്പതരക്ക് ശേഷം പാലത്തിനടിയിലെ വൈദ്യുതിലൈന്‍ മാറ്റി ട്രാക്ക് മണല്‍ചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടും. ഇതിനു ശേഷമാണ് സ്ഫോടനം നടത്തുക. പാലം തകര്‍ന്നു കഴിഞ്ഞാല്‍ ഉടന്‍ ട്രാക്ക് പഴയപടിയിലാക്കാനുള്ള നടപടികള്‍ തുടങ്ങും. നാളെ 11നും 12നും ഇടയിലാണ് പാലം പൊട്ടിക്കുന്നത്. ഈ സമയം എംസി റോഡിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വൈകുന്നേരത്തോടെ ട്രാക്ക് പൂര്‍വ്വസ്ഥിതിയിലാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Discussion about this post