തിരുവനന്തപുരം: ശബരിമലയിലെ ആചാരം ലംഘിക്കാനുള്ള സര്‍ക്കാര്‍ നീക്കം നടക്കില്ല.ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയും. നിലപാട് വ്യക്തമാക്കി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു. ഏത് തരത്തിലുള്യല സമരമുറ സ്വീകരിക്കണമെന്ന കാര്യം ആലോചിക്കാന്‍ യുവമോര്‍ച്ച നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും.
സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ വനിതാ പോലീസിനെ വിന്യസിപ്പിക്കുമെന്ന സൂചനയും പുറത്ത് വരുന്നു. അതേസമയം ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് നാളെ നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവില്‍ വന്നു. സന്നിധാനം, പമ്പ, നിലക്കല്‍ , ഇലവുങ്കല്‍ എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തിയ്യതി അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
മാത്രമല്ല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്ന് പോലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പോലീസിന്റെ നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും അഞ്ചാം തിയ്യതി മാത്രമേ പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശനം അനുവദിക്കൂ.
Discussion about this post