കൊച്ചി: മമ്മൂട്ടിക്ക് എതിരെ വീണ്ടും വിമര്‍ശനവുമായി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ മകന് മമ്മൂട്ടിയുടെ വീട്ടില്‍ ചെന്ന് ആവശ്യപ്പെട്ടിട്ടും താന്‍ മികച്ച സ്ഥാനാര്ത്ഥിയാണന്ന് മമ്മൂട്ടി പറഞ്ഞില്ലെന്ന വാദവുമായിട്ടാണ്
കണ്ണന്താനം രംഗത്ത് വന്നത്.
‘തന്റെ മകന് മമ്മൂട്ടിയുടെ പ്രതികരണമറിയാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അന്നേരം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. താരത്തിന്റെ ഭാര്യ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. ഫോണ്‍ അവര്‍ തന്റെ മകന് കൈമാറി. തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന മാറ്റി പറയണമെന്ന് തന്റെ മകന് ആവശ്യപ്പെട്ടു. പക്ഷേ മമ്മൂട്ടി വിസമ്മതിച്ചു’- കണ്ണന്താനം പറഞ്ഞു.
നേരത്തെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ എറണാകുളത്ത് ഇടത് വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളായ ഹൈബി ഈഡനും പി രാജീവും മമ്മൂട്ടിയുടെ കൂടെയുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിക്ക് എതിരെ വിമര്‍ശനവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത് വന്നിരുന്നു.
മമ്മൂട്ടിയുടെ അപക്വമായ പ്രസ്ഥാവനയാണ്. തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇടതു വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ കൂടെ നിര്‍ത്തി ഇവര്‍ മികച്ചവരാണെന്ന് പറയുന്നത് ശരിയാണോ. താന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post