കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്ക്. ഉളിയില്‍ സ്വദേശി പിപി നാസറിനാണ് സ്ഫോടനത്തില്‍ വലതുകാലിന് പരുക്കേറ്റത്. ഇരിട്ടി ഉളിയില്‍ പൂമരത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. സംഭവസമയത്ത് നാസറും ഭാര്യയും കശുവണ്ടി ശേഖരിക്കാനായാണ് തോട്ടത്തിലെത്തിയത്.
തോട്ടത്തില്‍ കണ്ട വസ്തു എടുത്ത് പരിശോധിച്ച ശേഷം താഴെയിട്ടപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയം സംഭവസമയത്ത് അടുത്തുണ്ടായിരുന്ന ഭാര്യയ്ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാസറിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ മുഴക്കുന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post