പത്തനംതിട്ട: ശബരിമലയില്‍ 50 വയസിനുമുകളിലുള്ള വനിതാ പോലീസുകാരെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ 50 വയസിനുമുകളിലുള്ള സ്ത്രീകളെ ശബരിമലയിലെത്തിക്കുമെന്ന് നേരത്തെ ബിജെപി പ്രഖ്യപിച്ചിരുന്നു. ഇന്റലിജന്‍സും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരുന്നു.
അതേസമയം ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവില്‍ വന്നു. സന്നിധാനം, പമ്പ, നിലക്കല്‍ , ഇലവുങ്കല്‍ എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തിയ്യതി അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത പോലീസ് സുരക്ഷയ്ക്ക് കീഴിലാണ് പ്രദേശം.
യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എഡിജിപിയുടെ നേതൃത്വത്തില്‍ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്.
Discussion about this post