തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ സംസ്ഥാനത്തെ ബിജെപിക്കകത്ത് വന്‍ അഴിച്ച് പണി നടക്കുമെന്ന് കേരള നേതാക്കള്‍ക്ക് ആശങ്ക. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പിഎസ് ശ്രീധരന്‍ പിള്ളയെ മാറ്റിയേക്കുന്നും സൂചനകള്‍ ഉയരുന്നുണ്ട്. ശ്രീധരന്‍ പിള്ള നേതൃസ്ഥാനം അലങ്കരിക്കുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി ഉണ്ടെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ ശ്രീധരന്‍ പിള്ളയുടെ ചില പരാമര്‍ശങ്ങളിലും പ്രവര്‍ത്തനങ്ങളിലും കേന്ദ്രം തൃപ്തരല്ലെന്നും പുറത്ത് വരുന്ന സൂചനകള്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ അത് തങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ ആ വിയോജിപ്പ് കേന്ദ്രനേതൃത്വം തീര്‍ച്ചയായും പ്രകടിപ്പിക്കും. മറിച്ച് ഫലം അനുകൂലമെങ്കില്‍ ശ്രീധരന്‍ പിള്ളയ്ക്ക് ആശ്വസിക്കാം. കഴിഞ്ഞ ജൂലായ് അവസാനമാണ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന പ്രസിഡന്റായി കേന്ദ്ര നേതൃത്വം നിയോഗിച്ചത്.
എന്നാല്‍ മറ്റിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ അതുകഴിഞ്ഞശേഷം കേന്ദ്ര നേതൃത്വം ഇക്കാര്യം പരിഗണിക്കുമെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്. മേയ് 19നാണ് അവസാനഘട്ട വേട്ടെടുപ്പ്. 23ന് ഫലപ്രഖ്യാപനം നടത്തും . അതിനുശേഷം തീരുമാനം ഉണ്ടാകുമെന്നാണ് ചല ഭാഗങ്ങളില്‍ നിന്നുണ്ടാവുന്ന പ്രചാരണം. എന്നാല്‍, ഇക്കാര്യം പാര്‍ട്ടി നേതൃത്വം സ്ഥിരീകരിക്കുന്നില്ല.
സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മേയ് മാസത്തില്‍ മിസോറാം ഗവര്‍ണറായി നിയോഗിച്ചതിനെ തുടര്‍ന്നാണ് രണ്ടു മാസത്തിന് ശേഷം ശ്രീധരന്‍ പിള്ളയ്ക്ക് നറുക്ക് വീണത്. ശ്രീധരന്‍ പിള്ളയെ താത്കാലിക പ്രസിഡന്റായിട്ടാണ് നിയോഗിച്ചിരിക്കുന്നത്.
Discussion about this post