ലിംഗനീതിയെന്നാല്‍ ‘ലിംഗമുള്ളവര്‍ക്കുള്ള നീതി’ എന്നാണോ..! സുഗതകുമാരിക്ക് മറുപടിയുമായി കെആര്‍ മീര

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ലിംഗനീതി ഉറപ്പാവില്ലെന്നു പറഞ്ഞ കവയത്രി സുഗതകുമാരിയ്ക്ക് മറുപടിയുമായി എഴുത്തുകാരി കെആര്‍ മീര രംഗത്ത്. ലിംഗനീതിയെന്നാല്‍ ‘ലിംഗമുള്ളവര്‍ക്കുള്ള നീതി’ എന്നാണോ കവി മനസിലാക്കിയതെന്നു മീര ചോദിക്കുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ സ്ത്രീകളുടെ പദവി ഉയരുമോ? കേരളത്തിലെ സ്ത്രീകള്‍ക്ക് ശബരിമല സ്ത്രീപ്രവേശനമാണോ ഏറ്റവും വലിയ വിഷയമെന്നും, മറ്റും പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് കഴിഞ്ഞോയെന്നും സുഗതകുമാരി ചോദിക്കുന്നു.

ശബരിമലയ്ക്ക് പോകുന്ന ആള്‍ക്കാരെ ഇപ്പോള്‍ത്തന്നെ താങ്ങാനാവാത്ത അവസ്ഥയാനുള്ളതെന്നും, അപ്പോള്‍ സ്ത്രീകള്‍ കൂടി അങ്ങോട്ടേക്ക് പോയാല്‍ എന്തായിരിക്കും അവസ്ഥയെന്നും സുഗതകുമാരി ചോദിക്കുന്നു. ഇതൊരിക്കലും ലിംഗനീതിയുടെ പ്രശ്‌നമല്ല. അതാണ് ന്യായമെങ്കില്‍ അതിലും വലിയ പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു പ്രമുഖ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവെയാണ് സുഗതകുമാരി ഈ അഭിപ്രായം പറഞ്ഞത്.തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു കെആര്‍ മീരയുടെ പ്രതികരണം

മീരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

Exit mobile version