കൊച്ചി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തനിക്ക് വിജയം ഉറപ്പാണെന്ന് ആവര്‍ത്തിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ വരെ പോളിങ് ബൂത്തുകളില്‍ എത്തിയെന്നും ഉയര്‍ന്ന വോട്ടിങ് ശതമാനം വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ പറഞ്ഞു. ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയപ്പോഴാണ് കുമ്മനം ഇത്തരത്തില്‍ പ്രതികരിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളും, സംഘടനാതല പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ വേണ്ടിയാണ് കൊച്ചിയില്‍ ആര്‍എസ്എസിന്റെ സംസ്ഥാന തല യോഗം കൂടിയത്. യോഗത്തില്‍ ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളും വിവിധ പോഷക സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള യോഗത്തില്‍ പങ്കെടുക്കുന്നില്ല. ബിജെപി ഏറെ വിജയ സാധ്യത കാണുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് ശ്രദ്ധേയമായ മത്സരം കാഴ്ചവെക്കാനായെന്ന വിലയിരുത്തലാണ് സംഘടനയ്ക്ക് ഉള്ളത്. ഉയര്‍ന്ന പോളിങ് ശതമാനം വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.
Discussion about this post